കുഞ്ഞഹമ്മദിന് പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി

പ്രദീപ് പുറവങ്കര
മനാമ I ബഹ്റൈനിൽ അരനൂറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം നയിച്ച കണ്ണൂർ ചെറുകുന്ന് സ്വദേശി കുഞ്ഞഹമ്മദിന് പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി. 1977 ഓഗസ്റ്റ് 6 ന് ബഹ്റൈനിലെത്തിയ ഇദ്ദേഹം സൽമാബാദിലുള്ള ഹാജി ഹസൻ ഗ്രൂപ്പിൽ തൊഴിലാളിയായി ആരംഭിച്ച് അവിടെ നിന്നു തന്നെ ക്യാമ്പ് സൂപ്പർവൈസറായാണ് വിരമിച്ചത്. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ഫമിൽ എരഞ്ഞിക്കൽ, മൊയ്തു തിരുവള്ളൂർ, ഹാജി ഹസൻ ഗ്രൂപ്പ് പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു. പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം സ്വാഗതം പറഞ്ഞ യോഗത്തിന് ഷാഹുൽ വെന്നിയൂർ രാജീവ് നാവായിക്കുളം അഷറഫ് എന്നിവർ നേതൃത്വം നൽകി.
xdbxvcxb