സംയുക്ത ടൂറിസം സഹകരണം ശക്തിപ്പെടുത്താൻ ഒമാനും ബഹ്റൈനും

പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈൻ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി, ബഹ്‌റൈനി-ഒമാനി സംരംഭക അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഹുജൈജ ബിൻത് ജഅ്ഫർ അൽ സഈദുമായി കൂടിക്കാഴ്ച നടത്തി. വിനോദസഞ്ചാര മേഖലയിലെയും സാമ്പത്തിക മേഖലയിലെയും സംയുക്ത പദ്ധതികൾക്ക് സഹകരണം ഉറപ്പാക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അഹമ്മദ് സബാഹ് അൽ സല്ലൂമും മറ്റ് അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ആഴത്തിലുള്ള ബന്ധത്തെ മന്ത്രി പ്രശംസിച്ചു. ടൂറിസം, സാമ്പത്തികപദ്ധതികളിൽ സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു.
deqwdewewsd