സംവിധായകൻ സക്കറിയക്ക് ബഹ്റൈനിൽ സ്വീകരണം

പ്രദീപ് പുറവങ്കര
മനാമ I സുഡാനി ഫ്രം നൈജീരിയ,ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ മലയാള സിനിമകളുടെ സംവിധായകനും ആയിഷ, മോമോ ഇൻ ദുബായ്, ജാക്സൺ ബസാർ യൂത്ത് എന്നീ സിനിമകളുടെ സഹനിർമാതാവുമായ സക്കറിയക്ക് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആഗസ്റ്റ് 1 നു ഉമ്മുൽ ഹസ്സം ലോറൽ അക്കാദമിയിൽ വെച്ച് നടക്കുന്ന ‘ആർട്ട് ഓഫ് ഫിലിം മേക്കിങ് ‘ എന്ന സിനിമാ ആസ്വാദന സദസ്സിന് അദ്ദേഹം നേതൃത്വം നൽകും. ബഹ്റൈനിലെ കലാകാരൻമാർക്കും, സിനിമ പ്രവർത്തകർക്കും, സിനിമ പഠിതാക്കൾക്കും ഒരുമിച്ചിരുന്ന് സംവിധായകനുമായി സംവദിക്കാനും , ആശയങ്ങളും കഥകളും കൈമാറ്റം ചെയ്യുപെടുന്ന എഴുത്ത് രീതികൾ പരിചയപ്പെടുവാനും സംവിധായകന്റെ അനുഭവങ്ങൾ കേട്ടറിയാനും അവസരം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. പഠന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുവാൻ 33526110 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
wdedesadqsw