13 വർഷം വ്യാജ എൻജിനിയറിംഗ് ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്‌ത ഏഷ്യക്കാരൻ പിടിയിൽ

പ്രദീപ് പുറവങ്കര
മനാമ I വ്യാജ എൻജിനിയറിംഗ് ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബഹ്റൈനിലെ ഇലക്ട്രിസിറ്റി ആന്റ്റ് വാട്ടർ അതോറിറ്റിയിൽ 13 വർഷം ജോലി ചെയ്‌ത ഏഷ്യക്കാരൻ പിടിയിലായി. കേസിൽ ക്രിമിനൽ കോടതി ഓഗസ്റ്റ് 26ന് വിധി പറയും. നിലവിലില്ലാത്ത ഒരു അമേരിക്കൻ സർവകലാശാലയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാൾ ജോലി നേടിയത്. ഇലക്ട്രിക്കൽ എൻജിനിയർ തസ്‌തികയിൽ നിയമിക്കപ്പെട്ട ഇയാൾക്ക് 13 വർഷക്കാലത്തെ ജോലിക്കിടയിൽ സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. ഇയാളുടെ അക്കാദമിക് യോഗ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിരുദം വ്യാജമാണെന്നും അതു നൽകിയെന്ന് പറയപ്പെടുന്ന സർവകലാശാല അമേരിക്കൻ സർവകലാശാലകളുടെ പട്ടികയിലില്ലെന്നും കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
asas