പോലീസ് എന്ന വ്യാജേന വീഡിയോ കോളുകളിലൂടെ തട്ടിപ്പ് നടത്തുന്നതിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി ബഹ്റൈൻ അഭ്യന്തര മന്ത്രാലയം

പ്രദീപ് പുറവങ്കര
മനാമ l പോലീസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീഡിയോ കോളുകളിലൂടെ തട്ടിപ്പ് നടത്തുന്നതിനെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ബഹ്റൈൻ അഭ്യന്തര മന്ത്രാലയം. ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ചിലർ വീഡിയോ കോളുകളിൽ പോലീസിന്റെ വേഷത്തിൽ വന്നാണ് തട്ടിപ്പുകൾ നടത്തുന്നത്.
ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്ന നിരവധി പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും, അത്തരം കോളുകളോട് ഒരു കാരണവശാലും വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ കൈമാറരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
വ്യാജ യൂണിഫോമുകളോ ഔദ്യോഗികമായി തോന്നുന്ന രൂപങ്ങളോ കണ്ട് തെറ്റിദ്ധരിക്കരുതെന്നും, അവയെല്ലാം എളുപ്പത്തിൽ വ്യാജമായി നിർമ്മിക്കാൻ കഴിയുന്നവയാണെന്നും ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു.
സംശയം തോന്നുകയാണെങ്കിൽ 992 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
eer