കായംകുളം പ്രവാസി കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ l സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അൽ ഹിലാൽ മെഡിക്കൽ സെൻ്റർ മനാമയുമായി സഹകരിച്ചു കൊണ്ട് ബഹ്റൈനിലെ കായംകുളം പ്രവാസി കൂട്ടായ്മ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ആഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 12.30 വരെ അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ക്രിയാറ്റിൻ, എസ്ജിപിടി,എസ്ജിഒടി, ആർബിഎസ്, ടോട്ടൽ കൊളസ്ട്രോൾ, യൂറിക്ക് ആസിഡ്, ട്രൈഗ്ലിസൈറഡ്സ് എന്നീ പരിശോധനകളാണ് ഇവിടെ ലഭിക്കുക.
ഇതോടൊപ്പം സൗജന്യ ഡോക്ടർ കൺൽട്ടേഷനും നൽകും. കൂടാതെ ഡിസ്‌കൗണ്ട് നിരക്കിൽ വിറ്റമിൻ ഡി, വിറ്റമിൻ ബി12, തൈറോയ്ഡ് എന്നീ പരിശോധനകളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 3387 4100 അല്ലെങ്കിൽ 38424533 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
േു്ി