ഇസ്മയിൽ വെള്ളികുളങ്ങരക്ക് കെ.എം.സി.സി മുഹറഖ് ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി

പ്രദീപ് പുറവങ്കര
മനാമ l 42വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇസ്മയിൽ വെള്ളികുളങ്ങരക്ക് കെ.എം.സി.സി മുഹറഖ് ഏരിയ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി.
ഇബ്രാഹിം തിക്കോടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അബ്ദുർ റസാഖ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. കരീം കുളമുള്ളതിൽ, റഷീദ് കീഴൽ, ജംഷീദ് എടക്കര എന്നിവർ സംസാരിച്ചു. അബ്ദുല്ല ഉപഹാരം കൈമാറി.
sdfsdf