സിംസ് ബഹ്റൈന്റെ സമ്മർ ക്യാമ്പ് ‘കളിമുറ്റം 2025’ന്റെ ഉദ്‌ഘാടനം നിർവഹിച്ചു

പ്രദീപ് പുറവങ്കര
മനാമ l കുട്ടികൾക്കായി സിംസ് ബഹ്റൈൻ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ‘കളിമുറ്റം 2025’ന്റെ ഉദ്‌ഘാടനം ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ നിർവഹിച്ചു. സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, പ്രോഗ്രാം കൺവീനർ അജീഷ് ടോം, സിംസ് കോർ ഗ്രൂപ് ചെയർമാൻ പോളി വിതയത്തിൽ, പ്രമുഖ സാമൂഹികപ്രവർത്തകനും സിംസ് മുൻ പ്രസിഡന്റുമായ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചു.
സമ്മർ ക്യാമ്പിന് നേതൃത്വം നൽകുന്ന അധ്യാപകർക്കും വളന്റിയർമാർക്കുമുള്ള ഔദ്യോഗിക ബാഡ്ജുകൾ മുഖ്യാതിഥി കൈമാറി. സിംസ് മ്യൂസിക് ക്ലബും കളിമുറ്റം സമ്മർ ക്യാമ്പിലെ കുട്ടികളും അണിയിച്ചൊരുക്കിയ നൃത്തസംഗീത പരിപാടികൾ, സമ്മർ ക്യാമ്പ് ഉദ്‌ഘാടന പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. കളിമുറ്റം സമ്മർ ക്യാമ്പ് ആഗസ്റ്റ് 22 വരെയാണ് നടക്കുന്നത്.
sdfsdf