അതിരുകൾ ഭേദിച്ച് പാക് കുടുംബത്തിന് കൈത്താങ്ങായി 'ഹോപ്പ്' ബഹ്റൈൻ ; ദുരിതത്തിലായവർക്ക് നാട്ടിൽ തിരിച്ചെത്തി


പ്രദീപ് പുറവങ്കര

മനാമ I അതിരുകൾക്കും ദേശീയതകൾക്കും അതീതമായി മനുഷ്യസ്നേഹം പ്രസരിപ്പിച്ച്, ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന സാമൂഹിക സേവന സംഘടനയായ 'ഹോപ്പ്' നിയമക്കുരുക്കിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ഒരു പാകിസ്ഥാൻ പൗരന്റെ കുടുംബത്തിന് സഹായഹസ്തവുമായി എത്തി.

കുടുംബനാഥൻ ജയിലിലായതിനെ തുടർന്ന് ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാവുകയായിരുന്നു. ഈ സാഹചര്യത്തിൽ സഹോദരിയോടൊപ്പം താമസിച്ച് കുട്ടികളുടെ അറബിക് സ്കൂളിലെ പഠനം അവർ തുടർന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഭക്ഷണക്കിറ്റുകൾ ഉൾപ്പെടെയുള്ള അവശ്യ സഹായങ്ങൾ ഹോപ്പ് ഈ കുടുംബത്തിന് എത്തിച്ചുനൽകി.

മാസങ്ങൾക്കുശേഷം ശിക്ഷാകാലാവധി പൂർത്തിയാക്കി കുടുംബനാഥൻ നാടുകടത്തപ്പെട്ടതോടെ, നാട്ടിലേക്ക് മടങ്ങാൻ പോലും വഴിയില്ലാത്ത അവസ്ഥയിലായ കുടുംബത്തിന് ഹോപ്പ് യാത്രാസൗകര്യം ഒരുക്കുകയായിരുന്നു. നാലുപേരടങ്ങുന്ന കുടുംബത്തിലെ രണ്ടുപേരുടെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നതിനാൽ, ജൂലൈ 16-ന് മുമ്പായി നാട്ടിൽ പോകാനുള്ള ഔട്ട് പാസ് പാകിസ്ഥാൻ എംബസിയും അനുവദിച്ചുനൽകി.

തുടർന്ന്, സുമനസ്സുകളുടെ സഹായത്തോടെ നാല് പേർക്കുമുള്ള വിമാന ടിക്കറ്റുകൾ ഹോപ്പ് നൽകി. മൂന്ന് മക്കൾ അടങ്ങുന്ന ഈ കുടുംബത്തെ എയർപോർട്ടിൽ എത്തിക്കുകയും അനുവദിച്ച സമയത്തിനുള്ളിൽ യാത്രയാക്കാനും ഹോപ്പിന് സാധിച്ചു.

ഹോപ്പിന്റെ രക്ഷാധികാരി കെ.ആർ. നായർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സഹായിച്ച എല്ലാവർക്കും ഹോപ്പിന്റെ പ്രസിഡന്റ് ഷിബു പത്തനംതിട്ടയും സെക്രട്ടറി ജയേഷ് കുറുപ്പും നന്ദി അറിയിച്ചു.

article-image

aa

You might also like

Most Viewed