എൽഎംആർഎ 19 നിയമലംഘകരെ പിടികൂടി


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിൽ 2024 ജനവരി മാസം മുതൽ രാജ്യത്തുടനീളം നടന്ന പരിശോധനകളുടെയും സംയുക്ത പ്രചാരണങ്ങളുടെയും ഭാഗമായി അന്പതിനായിരത്തോളം പ്രവാസികളെ അനധികൃത തൊഴിലുകളിൽ ഏർപ്പെട്ടതിന് പിടികൂടി നാട് കടത്തിയതായി എൽ എം ആർ എ അധികൃതർ വെളിപ്പെടുത്തി.

ഈ കാലയളവിൽ 82,941 പരിശോധനകളാണ് നടന്നത്. ആകെ 9,873 അനധികൃത തൊഴിലാളികളെയാണ് ഈ കാലയളവിൽ നാട് കടത്തിയത്. ജൂൺ 29 മുതൽ ജൂലൈ 12 വരെ 1,167 പരിശോധനകളും സംയുക്ത പ്രചാരണങ്ങളും നടത്തിയതായും 19 നിയമലംഘകരെ പിടികൂടിയതായും അധികൃതർ വ്യക്തമാക്കി.

ഈ കാലയളവിൽ മാത്രം 242 പ്രവാസികളെയാണ് നാട് കടത്തിയത്.

article-image

asdds

You might also like

  • Lulu Exchange
  • Straight Forward

Most Viewed