വിവിധ പരിശോധനകളിൽ 7 കിലോഗ്രാമിലധികം വരുന്ന മയക്കുമരുന്നുകളുമായി നിരവധി പേർ അറസ്റ്റിൽ

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിലെ ജനറൽ ഡയറക്ടറേറ്റിന്റെ ആന്റി-നാർക്കോട്ടിക്സ് ഡയറക്ടറേറ്റ്, കസ്റ്റംസ് അധികൃതരുമായി സഹകരിച്ച് നടത്തിയ വിവിധ ഓപ്പറേഷനുകളിലൂടെ 7 കിലോഗ്രാമിലധികം വരുന്ന മയക്കുമരുന്നുകളുമായി നിരവധി പേരെ അറസ്റ്റ് ചെയ്തു.
രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനും കൈവശം വെക്കാനും ശ്രമിച്ച കേസുകളിലാണ് ഇവർ പിടിയിലായത്.
പിടികൂടിയ മയക്കുമരുന്നുകൾക്ക് ഏകദേശം ഒരു ലക്ഷത്തി ഇരുപ്പത്തിയൊന്നായിരം ബഹ്‌റൈൻ ദിനാർ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
dfdsf