പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ സക്കറിയ ബഹ്‌റൈനിൽ എത്തുന്നു

പ്രദീപ് പുറവങ്കര
മനാമ l പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ സക്കറിയ ബഹ്‌റൈനിൽ എത്തുന്നു. ‘സുഡാനി ഫ്രം നൈജീരിയ’, ‘ഹലാൽ ലൗ സ്റ്റോറി’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സക്കറിയ ‘ആയിഷ’, ‘മോമോ ഇൻ ദുബായ്’, ‘ജാക്സൺ ബസാർ യൂത്ത്’ എന്നീ സിനിമകളുടെ സഹനിർമ്മാതാവുമാണ്.
ആഗസ്റ്റ് 1-ന്, ഉമ്മുൽ ഹസ്സമിലെ ലോറൽസ് അക്കാദമിയിൽ വെച്ച് നടക്കുന്ന ‘ആർട്ട് ഓഫ് ഫിലിം മേക്കിങ്’ എന്ന സിനിമാ ആസ്വാദന ക്യാമ്പിന് സക്കറിയ നേതൃത്വം നൽകും. രാവിലെ 8.30 മുതൽ വൈകീട്ട് 6.30 വരെയാണ് ക്യാമ്പ് നടക്കുന്നത്. ബഹ്‌റൈനിലെ കലാകാരൻമാർക്കും, സിനിമ പ്രവർത്തകർക്കും, വിദ്യാർത്ഥികൾക്കും ,സംവിധായകനുമായി നേരിട്ട് സംവദിക്കാനും, സിനിമയുടെ രചനയും സൃഷ്ടിപ്രക്രിയയും മനസിലാക്കാനും ഒരു മികച്ച അവസരമായിരിക്കുമെന്ന് ക്യാമ്പ് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനുമായി 33526110 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
fdf