'ബി.കെ.എസ് - ഹാർമണി 2025' ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ പ്രവാസികൾക്കായി ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 16 ശനിയാഴ്ച കണ്ണൂരിൽ വെച്ച് നടക്കുന്ന 'ബി.കെ.എസ് - ഹാർമണി 2025' ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.
ജാതി, മത, രാഷ്ട്രീയ ഭേദമന്യേ, ബഹ്‌റൈനിൽ സ്ഥിരതാമസമാക്കിയവരും ആഗസ്റ്റ് മാസത്തിൽ അവധിക്കായി നാട്ടിലെത്തുന്നവരുമായ എല്ലാ പ്രവാസികളെയും ഈ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബികെഎസ് പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവരും നിലവിൽ ബഹ്‌റൈനിൽ താമസിക്കുന്നവരും തമ്മിൽ ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും ആശയവിനിമയം നടത്താനും ആവശ്യമെങ്കിൽ പരസ്പരം സഹായിക്കാനുമുള്ള ഒരു വേദിയൊരുക്കുക എന്നതാണ് ഈ സംഗമങ്ങളിലൂടെ എല്ലാ വർഷവും ലക്ഷ്യമിടുന്നത്.
പയ്യാമ്പലത്തുള്ള ശ്രീകൃഷ്ണ റിസോർട്ടിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് 10 മണി വരെയാണ് പരിപാടി നടക്കുന്നത്. താൽപര്യമുള്ള ബഹ്‌റൈൻ പ്രവാസികൾക്ക് 39498114 അല്ലെങ്കിൽ 39682974 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
dsfsdf