മനാമക്കും മുഹറഖിനുമിടയിലുള്ള പുതിയ ഫ്ലൈഓവർ ഈ വർഷം ഡിസംബറോടെ നിർമാണം പൂർത്തിയായേക്കും


പ്രദീപ് പുറവങ്കര

മനാമ l മനാമക്കും മുഹറഖിനുമിടയിലുള്ള പുതിയ ഫ്ലൈഓവർ ഈ വർഷം ഡിസംബറോടെ നിർമാണം പൂർത്തിയായേക്കും. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ബുസൈത്തീനിലെ സ്ട്രീറ്റ് 105ലാണ് പുതിയ ഫ്ലൈഓവർ നിർമിക്കുന്നത്.

ഓരോ ദിശയിലേക്കും രണ്ട് പാതകളുള്ള ഈ പാലം മുഹറഖ് റിങ് റോഡ്, ശൈഖ് ഈസ ബിൻ സൽമാൻ പാലം തുടങ്ങിയ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കും. ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ടിലേക്കുള്ള യാത്ര സുഖകരമാക്കുന്നതിനായി മറ്റൊരു പാലവും നിലവിൽ നിർമാണത്തിലാണ്.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed