ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ബഹ്‌റൈന്‍ പൗരന്മാർക്ക് ഇ-വിസ

പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ബഹ്‌റൈന്‍ പൗരന്മാർക്ക് ഇ-വിസ സംവിധാനം ആരംഭിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി. ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡർ വിനോദ് കെ. ജേക്കബാണ് സമൂഹമാധ്യമ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
വിനോദയാത്രക്കോ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കാനോ ഹ്രസ്വകാല യോഗപരിപാടിക്കോ കോഴ്‌സിനോ പങ്കെടുക്കാനും ഹ്രസ്വകാല സന്നദ്ധസേവനങ്ങൾക്കും വൈദ്യചികിത്സക്കോ ബിസിനസ് ആവശ്യാർഥവുമൊക്കെ ബഹ്‌റൈൻ പൗരൻമാരുൾപ്പെടെയുള്ള ജിസിസി പൗരൻമാർക്ക് ഇ-വിസ സേവനങ്ങൾ ഉപയോഗപ്പെടുത്താം.
്േി്േി