ബഹ്‌റൈനിലെ ആദ്യ സർഫ് പാർക്കിന്‍റെ നിർമാണം ഔദ്യോഗികമായി ആരംഭിച്ചു


ശാരിക

മനാമ: ബഹ്‌റൈനിലെ ആദ്യ സർഫ് പാർക്കിന്‍റെ നിർമാണം ഔദ്യോഗികമായി ആരംഭിച്ചു. 52,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ പദ്ധതി ബിലാജ് അൽ ജസായറിലാണ് ആരംഭിച്ചിരിക്കുന്നത്. കൃത്രിമ തിരമാലകളാണ് വിനോദസഞ്ചാരികൾക്കായി ഇവിടെ ഒരുങ്ങുന്നത്. എഡാമയും ജി.എഫ്.എച്ച് ഫിനാൻഷ്യൽ ഗ്രൂപ്പും സംയുക്തമായാണ് പദ്ധതി കൊണ്ടുവരുന്നത്.

സർഫിങ് താൽപര്യപ്പെടുന്ന എല്ലാവർക്കുമായി ഒരുങ്ങുന്ന ഈ പാർക്ക് ആദ്യമായി സർഫിങ് ചെയ്യുന്നവർക്കും പ്രഫഷനൽ അത്‍ലറ്റുകൾക്കും ഒരുപോലെ ഉപയോഗിക്കാനാവും. സ്പെയിനിലെ വേവ്ഗാർഡൻ കോവ് സാങ്കേതികവിദ്യ ഉപയോഗിച്ച് മണിക്കൂറിൽ 1000 തിരമാലകൾ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന ഇവിടെ ഒരേ സമയം 90 പേർക്ക് ലഗൂണിൽ സർഫിങ് ചെയ്യാനാവും.

നിർമ്മാണത്തിന്റെ തറക്കലിടുന്ന ചടങ്ങിൽ ഈ പാർക്ക് ബഹ്‌റൈന്‍റെ ജീവിതനിലവാരം ഉയർത്താനുള്ള ഒരു സുപ്രധാന സംരംഭമാണെന്ന് മുംതലകാത്ത് സി.ഇ.ഒയും എഡാമ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.

സർഫിങ്ങിനുപുറമെ, ഫുഡ് ഔട്ട്‌ലെറ്റുകൾ, കബാനകൾ, റീട്ടെയിൽ സ്റ്റോറുകൾ, കോർപറേറ്റ്, സ്കൂൾ ആവശ്യങ്ങൾക്കായി രൂപകൽപന ചെയ്ത വിനോദ മേഖലകൾ എന്നിവയും പാർക്കിൽ ഉണ്ടാകും. 2026ൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

article-image

േ്േ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed