കെ.പി.എഫ് ലേഡീസ് വിംഗിന്റെ 'ഒരു കൈ' പദ്ധതി ശ്രദ്ധേയമാകുന്നു; ഉമ്മുൽ ഹസ്സാം ചാരിറ്റി സൊസൈറ്റിക്ക് സഹായം കൈമാറി


പ്രദീപ് പുറവങ്കര

മനാമ I കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്‌റൈൻ) ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ഒരു കൈ' എന്ന ചാരിറ്റി പദ്ധതി ശ്രദ്ധേയമായ ജനശ്രദ്ധ നേടുന്നു. ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ, ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ എന്നിവ ശേഖരിച്ച് അത്യാവശ്യമുള്ളവർക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയിൽ ശേഖരിച്ച സാധനങ്ങൾ ഉമ്മുൽ ഹസ്സാം ചാരിറ്റി സൊസൈറ്റിക്ക് കൈമാറി. ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബിന്റെ നേതൃത്വത്തിലാണ് സാധനങ്ങൾ കൈമാറിയത്.

കൈമാറ്റ ചടങ്ങിൽ കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ജോയിൻ്റ് ട്രഷറർ സുജീഷ് മാടായി, വൈസ് പ്രസിഡന്റ് ഷാജി പുതുക്കുടി, ഓഡിറ്റർ ഹരീഷ് പി.കെ, ലേഡീസ് വിംഗ് ജോയിൻ്റ് കൺവീനർ അഞ്ജലി സുജീഷ്, ജോയിൻ്റ് സെക്രട്ടറി രമാ സന്തോഷ്, എക്സിക്യൂട്ടീവ് അംഗം ഫൈസൽ പട്ടാണ്ടി എന്നിവരും സന്നിഹിതരായിരുന്നു. കെ.പി.എഫ് എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ലേഡീസ് വിംഗ് പ്രവർത്തകരുടെയും പിന്തുണയോടെ നടത്തിയ ഈ പ്രവർത്തനത്തെ ഉമ്മുൽ ഹസ്സാം ചാരിറ്റി സൊസൈറ്റി പ്രത്യേകം പ്രശംസിച്ചു.

'ഒരു കൈ' പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾക്കും 39046663, 32017026, 32119436 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed