വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ I സർക്കാർ പാഠ്യ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ സൂമ്പാ നൃത്തത്തിന്റെ അശാസ്ത്രീയതയെക്കുറിച്ചു ഫേസ് ബൂക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ സസ്‌പെന്റ് ചെയ്യപ്പെട്ട വിസ്‌ഡം ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
സജ്ജാദ് ബിൻ അബ്ദു റസാഖ് മുഖ്യ പ്രഭാഷണം നടത്തി. ഒഐ സി സി ഗ്ലോബൽ കമ്മിറ്റി മെമ്പർ ബിനു കുന്നന്താനം, കെ. എം. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളി കുളങ്ങര , യൂത്ത് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം അലി അൽത്താഫ് എന്നിവരും സംസാരിച്ചു.
വിസ്‌ഡം ബഹ്‌റൈൻ ആക്റ്റിംഗ് ജനറൽ സെക്രട്ടറി ബിനു ഇസ്മായിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ആക്ടിങ് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് സി.എം അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സാദിഖ് ബിൻ യഹ്‌യ നന്ദി രേഖപ്പെടുത്തി.
aa