വേനൽചൂടിന് ആശ്വാസവുമായി തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ

പ്രദീപ് പുറവങ്കര
മനാമ I കടുത്ത ചൂടിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവുമായി തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ (ടി.എം.സി.എ) രംഗത്ത്. കഴിഞ്ഞ ദിവസം അസ്രിയിലെ ജാമിയ യാക്കൂബ് പള്ളിയിൽ പ്രാർത്ഥിക്കാനെത്തുന്നവർക്കായി അയ്യായിരം ബോട്ടിൽ കുടിവെള്ളമാണ് ടി.എം.സി.എ വിതരണം ചെയ്തത്. അത്യുഷ്ണകാലത്ത് പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് ഈ പുണ്യപ്രവൃത്തി വലിയ ആശ്വാസമായി. ടി.എം.സി.എയുടെ പ്രസിഡന്റ് ഷംസു , സെക്രട്ടറി നവാസ്, രക്ഷാധികാരികളായ ഫുആദ്, സാദിഖ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
കൂടാതെ, ഉമ്മുൽ ഹസം ഏരിയയിലെ ഒരു നിർമ്മാണ സൈറ്റിലെ അറുപതിലേറെ തൊഴിലാളികൾക്ക് സൺഗ്ലാസുകളും ഇവർ വിതരണം ചെയ്തു.
aa