ഗുരുപൂർണിമാഘോഷം സംഘടിപ്പിച്ച് മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈൻ

പ്രദീപ് പുറവങ്കര
മനാമ I മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈൻ്റെ ആഭിമുഖ്യത്തിൽ ഗുരുപൂർണിമാഘോഷം ഭക്തി സാന്ദ്രമായ അന്തരീക്ഷിത്തിൽ സംഘടിപ്പിച്ചു. ബഹ്റൈൻ കോഓർഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകിയ ചടങ്ങിന്, രക്ഷാധികാരി കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി സതീഷ് കുമാർ, ഭജന കോഓർഡിനേറ്റർ മനോജ് യു, ചന്ദ്രൻ, സുരേഷ്, വിനയൻ, സന്തോഷ്, കേശവൻ നമ്പൂതിരി, ജഗന്നാഥ്, ഹരിമോഹൻ, ഷാജി, ശ്രീജിത്ത്, അനിത, വിനു, രാജൂ, വിനീത് തുടങ്ങിയവർ നേതൃത്വം നൽകി.
പാദാഭിഷേകം, ശ്രീലളിത സഹസ്രനാമാർച്ചന, ഭജനകൾ, സത്സംഗ്, എന്നിവയും നടന്നു. പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
aa