ബഹ്റൈനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ പുരുഷ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം

പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ പുരുഷ ഡോക്ടർമാരെ നിയമിക്കണമെന്ന നിർദേശവുമായി സോഷ്യൽ ചാരിറ്റി സൊസൈറ്റി ബോർഡ് അധികാരികൾ. ചില പുരുഷന്മാർക്ക് തങ്ങളുടെ രോഗാവസ്ഥകൾ വനിത ഡോക്ടർമാരുമായി പങ്കുവെക്കാൻ മടിയുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്നാണിത്. ആലി സോഷ്യൽ ചാരിറ്റി സൊസൈറ്റി ബോർഡ് ചെയർമാൻ അഖീൽ അൽ ആലിയാണ് ഈ നിർദേശത്തിന് നേതൃത്വം നൽകുന്നത്.
പുരുഷ ഡോക്ടർമാരുടെ അഭാവം ചില രോഗികളെ പരിശോധനകളിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ടെന്നും രോഗ നിർണയം നേരത്തേ വേണ്ട സാഹചര്യത്തിൽ ഇത് പ്രശ്നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ബഹ്‌റൈനിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ വളരെ കുറച്ച് പേർ മാത്രമാണ് പുരുഷന്മാർ. നിർദേശം പാർലമെന്‍റിനും ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡിനും ബഹ്‌റൈനിലെ മൂന്ന് മുനിസിപ്പൽ കൗൺസിലുകൾക്കും ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്.
aa