സമരം എന്നപേരിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസം, സർക്കാരും പോലീസും കൂട്ടുനിന്നു: വി.ഡി. സതീശൻ


ഷീബ വിജയൻ

കൊച്ചി: സമരം എന്ന പേരിൽ സംസ്ഥാനത്തെ സർവകലാശാലകളിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർവകലാശാലകളിൽ കടന്നുകയറി അവിടുത്തെ ജീവനക്കാരെയും പല ആവശ്യങ്ങൾക്ക് വന്ന വിദ്യാർഥികളെയും മർദിച്ച് തികഞ്ഞ ഗുണ്ടായിസമാണ് അവിടെ നടന്നത്. അതിന് സർക്കാരും പോലീസും കൂട്ടുനിന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസിന്‍റെ ലാത്തി മേടിച്ച് വിദ്യാർഥികൾ അവരെ തല്ലുകയാണ്. എന്നിട്ട് തൊപ്പിയും വച്ച് പോലീസ് നോക്കി നിൽക്കുകയാണ്. നാണക്കേടായി കേരളത്തിലെ പോലീസ് മാറിയിരിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

സർക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിനിടെ ബലിയാടാകുന്ന വിദ്യാർഥികളുടെ കാര്യം നോക്കുന്നതിനു പകരം യൂണിവേഴ്സിറ്റി കോളജിൽ പോയി സമരാഭാസത്തിന് പിന്തുണ കൊടുക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചെയ്തതെന്നും സതീശൻ കൂട്ടിച്ചേർത്തു.

article-image

aa

You might also like

Most Viewed