ആഗോള സംഘടനയായ ഗോപിയോ ബഹ്റിന്റെ ആഭിമുഖ്യത്തിൽ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് സംഘടിപ്പിക്കും


പ്രദീപ് പുറവങ്കര
മനാമ: ആഗോള സംഘടനയായ ഗോപിയോ ബഹ്റിന്റെ ആഭിമുഖ്യത്തിൽ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 8 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ച് ആരംഭിക്കുന്ന ടൂർണമെന്റിൽ അണ്ടർ 19 ജൂനിയർ വിഭാഗത്തിൽ സിംഗിൾസ്, ഡബിൾസ് മത്സരങ്ങളാണ് നടക്കുക. ജിസിസിയിലുടനീളമുള്ള 130 പേർ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ഗോപിയോ സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധി ബിനു പാപ്പച്ചൻപറഞ്ഞു.
ഗോപിയോ ബഹ്‌റൈൻ പ്രസിഡന്റ് ടീന മാത്യു ,വൈസ് പ്രസിഡന്റ് സാമുവൽ പോൾ , പിആർ സെക്രട്ടറി അമീന റഹ്മാൻ ലത വിനോദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
േ്േോ്