ഇന്ത്യൻ സ്‌കൂളിൽ പ്രിഫെക്റ്റ് കൗൺസിലിന്റെ ഔദ്യോഗികമായ സ്ഥാനാരോഹണം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ സ്‌കൂളിൽ 2025-2026 അധ്യയന വർഷത്തേക്കുള്ള പ്രിഫെക്റ്റ് കൗൺസിലിന്റെ ഔദ്യോഗികമായ സ്ഥാനാരോഹണം സംഘടിപ്പിച്ചു. ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദീപം തെളിയിച്ചു.

അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ, കോർഡിനേറ്റർമാർ, ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

ദേശീയ ഗാനം, വിശുദ്ധ ഖുർആൻ പാരായണം, സ്കൂൾ പ്രാർത്ഥന എന്നിവയോടെയാണ് ചടങ്ങ് ആരംഭിച്ചത്. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് അധ്യക്ഷ പ്രസംഗം നടത്തി. നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പ്രിഫെക്റ്റ് കൗൺസിലിനെ വ്യക്തിഗത അഭിമുഖത്തെയും നേതൃഗുണത്തെയും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുത്തത്.

You might also like

Most Viewed