വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോമിന്‍റെ പിതാവ് ചാക്കോ മരിച്ചു


ശാരിക

ചെന്നൈ: തമിഴ്‌നാട് സേലത്തുവച്ച് ഉണ്ടായ വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോമിന്‍റെ പിതാവ് ചാക്കോ മരിച്ചു. അപകടത്തില്‍ ഷൈനിനും അമ്മയ്ക്കും സഹോദരനും വാഹനമോടിച്ചിരുന്ന അസിസ്റ്റന്‍റിനും പരിക്കുണ്ട്. ഇവരെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിന്‍റെ കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ സേലം-ബംഗളൂരു ദേശീയപാതയിൽവച്ചാണ് ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

ട്രാക്കുമാറിയെത്തിയ ലോറി ഷൈനും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഷൈനിന്‍റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി പത്തോടെയാണ് എറണാകുളത്ത് നിന്നും ഇവര്‍ യാത്ര തിരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed