ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഒരുക്കുന്നു

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഒരുക്കുന്നു. ജൂൺ 13 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതലാണ് “ഒരു വട്ടം കൂടി ” എന്ന ഒത്തുചേരൽ ഒരുക്കിയിട്ടുള്ളത്.
സമാജം മലയാളം പാഠശാലയിൽ വിവിധ കാലങ്ങളിൽ വിദ്യാർത്ഥികളായിരുന്നവർക്ക് ഒത്തുചേരുന്നതിനും ഓർമ്മകൾ പങ്കിടുന്നതിനുമായി ഒരുക്കുന്ന സംഗമത്തിൽ സമാജം അംഗങ്ങളോ അംഗങ്ങളുടെ കുടുംബാംഗങ്ങളോ, പരിചിതരോ ആയ ഇപ്പോൾ ബഹ്റൈനിൽ ഉള്ള, മലയാളം പാഠശാലയിലെ പൂർവ്വ വിദ്യാർഥികളായവർക്ക് പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 39215128 അല്ലെങ്കിൽ 36045442 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.