ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഈദ് ഇശൽ സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ബഹ്റൈൻ ബലി പെരുന്നാളിനോടു ബന്ധിച്ച് 'ഈദ് ഇശൽ ' സംഘടിപ്പിക്കുന്നു. മെയ് 7 ശനിയാഴച രാത്രി എട്ടിന് മനാമ കന്നടഭവൻ ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം നടക്കുന്നത്. സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയിൽ ഹാഫിള് സ്വാദിഖലി ഫാളിലിയുടെ നേതൃത്വത്തിൽ ബുർദ പാരായണവും മദ്ഹ് ഗാന വിരുന്നും നടക്കും.

ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഈദ് ദിനത്തിൽ റീജിയൻ കേന്ദ്രങ്ങിൽ ഈദ് മുലാഖാത്തും നടക്കും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സന്ദേശ പ്രഭാഷണം , മധുരവിതരണം, പ്രാർത്ഥനാ മജ്ലിസ് , കൂട്ടസിയാറത്ത് എന്നിവക്ക് പ്രമുഖ പണ്ഡിതൻമാരും റീജിയൻ നേതാക്കളും നേതൃത്വം നൽകും. ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നാഷനൽ കാബിനറ്റ് പരിപാടികൾക്ക് അന്തിമ രൂപം നൽകി.

ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ കെ. സി. സൈനുദ്ധീൻ സഖാഫി , അഡ്വ എം.സി. അബ്ദുൽ കരീം, അബ്ദുൽ ൽ സലാം മുസ്ല്യാർ, ഉസ്മാൻ സഖാഫി, റഫീക്ക് ലത്വീഫി വരവൂർ , ശമീർ പന്നൂർ എന്നിവർ സംബന്ധിച്ചു.

article-image

ിമുി

You might also like

  • Lulu Exchange
  • Straight Forward

Most Viewed