ബഹ്‌റൈൻ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിളക്കം-2025 എന്ന പേരിൽ 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ മെമ്പർമാരുടെയും ഫാമിലി ക്ലബ് മെമ്പർമാരുടെയും കുട്ടികളെ മൊമെന്റോ നൽകി അനുമോദിച്ചു. 12 ആം ക്ലാസ്സിൽനിന്നും പോൾ തേക്കുമ്മറ്റത്തിൽ അലക്സ്, അയാൻ അഷ്‌റഫ് 10 ആം ക്ലാസ്സിൽ നിന്നും ആബേൽ ജോഷി, അഭിനവ് തേലപ്പിള്ളി ബിജു, അബ്‌ജിൽ പോൾസൺ പൈനാടത്ത്, അവിദാൻ സുനിൽ തോമസ്, മുഹമ്മദ് സിയാൻ, റിധി കടങ്കൂട്ട് രാജീവൻ, ആഹിൽ അയ്ഹാം എന്നീ കുട്ടികളെയാണ് അനുമോദിച്ചത്.

ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞ അനുമോദന ചടങ്ങിൽ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. ബോണീസ് ക്ലാസ്റൂം ഡയറക്ടറും ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ ബോണി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. തിളക്കം-2025 ന്റെ കൺവീനർ സുനിൽ തോമസ് നന്ദി പറഞ്ഞ യോഗത്തിൽ ബോബി പാറയിൽ, ബിനു കുന്നന്താനം, മനു മാത്യു, സാബു പൗലോസ്, ഷാജി സാമുവൽ, ഇഖ്ബാൽ, ഈ.വി.രാജീവൻ, സജു കുറ്റിനിക്കാട്ട് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed