സെവൻ ആർട്സ് കൾച്ചറൽ ഫോറം ഓറ ആർട്സ് സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025 മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ നാളെ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ കലാ സാംസ്‌കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ഓറ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025 മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ നാളെ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ നടക്കും. മാപ്പിളപ്പാട്ട് ഗായിക രഹ്‌ന, കലാഭവൻ മണിയുടെ സ്വരസാദൃശ്യത്താൽ പ്രശസ്തനായ രഞ്ജു ചാലക്കുടി, പട്ടുറുമാൽ വിന്നറും സംഗീതസംവിധായകനുമായ അജയ് ഗോപാൽ, ഗായിക ശ്രീക്കുട്ടി തുടങ്ങിയവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോമഡി ഷോ എന്നിവയാണ് പ്രധാന ആകർഷണം.

പ്രവേശനം സൗജന്യമാണെന്നും ഏവരെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും സെവൻ ആർട്സ് കൾച്ചറൽ ഫോറം ചെയർമാൻ മനോജ്‌ മയ്യന്നൂർ പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി ബൈജു മലപ്പുറം, പ്രോഗ്രാം കമ്മറ്റി ചെയർമാൻ മോനി ഒടിക്കണ്ടത്തിൽ, പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ എം.സി പവിത്രൻ, ട്രഷറർ തോമസ് ഫിലിപ്പ് തുടങ്ങിയവർ അറിയിച്ചു.

article-image

ോേ്്

You might also like

  • Lulu Exchange
  • Straight Forward

Most Viewed