രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ നേതൃത്വം

രിസാല സ്റ്റഡി സര്‍ക്കിള്‍ ആറാമത് ഗ്ലോബല്‍ സമ്മിറ്റ് ബഹ്‌റൈനില്‍ സമാപിച്ചു. 22 രാജ്യങ്ങളില്‍നിന്ന് 201 പ്രതിനിധികള്‍ ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുത്തു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി പ്രഭാഷണം നടത്തി.
2025-26 വര്‍ഷത്തെ ആര്‍.എസ്.സി ഗ്ലോബല്‍ കമ്മിറ്റിയെ സമ്മിറ്റില്‍ പ്രഖ്യാപിച്ചു. ഭാരവാഹികള്‍: ഫൈസല്‍ ബുഖാരി വാഴയൂര്‍ (ചെയര്‍മാന്‍), മൊയ്തീന്‍ ഇരിങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി), മുസ്തഫ കൂടല്ലൂര്‍ (എക്‌സിക്യുട്ടിവ് സെക്രട്ടറി). സെക്രട്ടറിമാര്‍: മന്‍സൂര്‍ ചുണ്ടമ്പറ്റ. സക്കരിയ ശാമിൽ ഇർഫാനിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമത്തിൽ അഡ്വ. എം.സി. അബ്ദുൽ കരീം, അബൂബക്കർ ലത്വീഫി, ജമാൽ വിട്ടൽ, ഷംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ സംസാരിച്ചു. ഹബീബ് മാട്ടൂൽ സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.
ു്ിു