സമസ്ത ബഹ്റൈൻ നേതൃ സ്മരണയും മജ്ലിസുന്നൂർ ആത്മീയ മജ്‌ലിസും സംഘടിപ്പിച്ചു

സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നേതൃ സ്മരണയും മജ്ലിസുന്നൂർ ആത്മീയ മജ്‌ലിസും പ്രൗഢമായി. സമസ്ത ബഹറൈൻ പ്രസിഡണ്ട് സയ്യിദ് ഫക് റുദ്ധീൻ കോയ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. റബീഅ് ഫൈസി അമ്പലക്കടവ് ദുൽഖദ് മാസത്തിൽ വിട പറഞ്ഞ സമസ്ത നേതാക്കളെ അനുസ്മരിച്ച് പ്രഭാഷണവും ,അഷറഫ് അൻവരി ചേലക്കര ആമുഖഭാഷണവും നടത്തി. സമസ്ത ബഹ്റൈൻ കേന്ദ്ര നേതാക്കളായ,സയ്യിദ് യാസർ ജിഫ്‌രി ,മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ,ഹംസ അൻവരി മോളൂർ,എസ്. കെ. നൗഷാദ്,ഷഹീം ദാരിമി,അബ്ദുൽ മജീദ് ചോലക്കോട്,ലത്തീഫ് പയന്തോങ്ങ്, ബഹ്റൈൻ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നേതാക്കളായ ബഷീർ ദാരിമി,അബ്ദുറസാഖ് ഫൈസി,നിഷാൻ ബാഖവി,അസ് ലം ഹുദവി, ബഹ്റൈൻ എസ്.കെ.എസ്.എസ് എഫ് . നേതാക്കളായ,നവാസ് കുണ്ടറ,അഹമ്മദ് മുനീർ,ഉമൈർ വടകര തുടങ്ങിയവർ സംസാരിച്ചു.സമസ്ത ബഹ്റൈൻ കമ്മിറ്റിയുടെ വിവിധ ഏരിയകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും സന്നിഹിതരായി
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്. എം . അബ്ദുൽ വാഹിദ് സ്വാഗതവും ജോയിൻ സെക്രട്ടറി കെ. എം . എസ് മൗലവി നന്ദിയും പറഞ്ഞു.
ADFSDFSFDSDFS
DEFSDFSVDSF
DASADEFSFDSFDS