ജി.സി.സി - യു.എസ് ഉച്ചകോടി

സൗദിയിലെ റിയാദിൽ നടക്കുന്ന ജി.സി.സി - യു.എസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ സൗദി രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. അൽ സഫ്രിയ കൊട്ടാരത്തിൽവെച്ച് ബഹ്റൈനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരിയാണ് ക്ഷണകത്ത് ഹമദ് രാജാവിന് കൈമാറിയത്. കൂടികാഴ്ച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ബന്ധങ്ങളെയും ഉഭയകക്ഷി ബന്ധത്തെയും ഹമദ് രാജാവ് പ്രശംസിച്ചു. ജി.സി.സി-യു.എസ് ഉച്ചകോടിക്ക് വിജയാശംസകളും അദ്ദേഹം അറിയിച്ചു.
DSFDFSEDSFDS