കേരളീയ സമാജം ഇൻഡോ- ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിൽ മേതിൽ ദേവികയും അശാ ശരത്തും ഒരുക്കുന്ന നൃത്ത സന്ധ്യ

കേരളീയ സമാജം ഇൻഡോ- ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ നാലാം എഡിഷൻറെ മൂന്നാം ദിനമായ ഇന്ന് പ്രശസ്ത ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയും അഭിനേത്രിയുമായ മേതിൽ ദേവികയൊരുക്കുന്ന നൃത്ത സന്ധ്യ അരങ്ങേറും.
ഉച്ചില എന്ന് പേരിട്ടിരിക്കുന്ന കഥാവിഷ്കാരമാണ് നൃത്തത്തിൻറെ വൃത്തം. പരിപാടിയുടെ നാലാം ദിനമായ നാളെ പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത്തും മകൾ ഉത്തര ശരത്തും ചേർന്നുള്ള നൃത്തം അരങ്ങേറും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
ഇൻഡോ ബഹ്റൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഫെസ്റ്റിവൽ കൺവീനർ പ്രശാന്ത് ഗോവിന്ദപുരം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ിുപപ