കെ. എസ്. സി. എ സ്‌പീക്കേഴ്സ് ഫോറം: പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു


വ്യക്തിത്വ വികസനം, ആശയവിനിമയത്തിൽ വ്യക്തത, ഭാഷാപ്രാവീണ്യം എന്നിവ പ്രധാന ലക്ഷ്യങ്ങളാക്കി കഴിഞ്ഞ ആറുവർഷത്തോളമായി പ്രവർത്തിച്ചുവരുന്ന കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ- സ്‌പീക്കേഴ്സ് ഫോറത്തിന്റെ അഞ്ചാം സീസൺ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കെ. എസ്. സി. എ. ആസ്ഥാനത്ത് നടന്നു.

സ്‌പീക്കേഴ്സ് ഫോറം പ്രസിഡന്റ് ജയശങ്കർ സി. നായർ അധ്യക്ഷനായ ചടങ്ങിൽ, മാധ്യമ പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ സോമൻ ബേബി മുഖ്യാതിഥിയായി പങ്കെടുത്തു. കെ. എസ്. സി. എ. പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി അനിൽ പിള്ള, സ്‌പീക്കേഴ്സ് ഫോറം ഉപദേശകൻ, വിശ്വനാഥൻ ഭാസ്കർ എന്നിവർ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് ആശംസകൾ അറിയിച്ചു. സെർജന്റ് അറ്റ് ആംസ്, സതീഷ് ടി. വിയുടെ പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു.

 

article-image

ചടങ്ങിന്റെ അവതാരകനായി ജിഷ്ണു സുരേഷ്, സമയപാലകനായി ഹരിദേവ്, വ്യാകരണപരിരക്ഷകനായി സാബു പാല, നിമിഷപ്രസംഗ അവതാരകനായി ഷൈൻ നായർ, പൊതുവിലയിരുത്തലിനായി അനിൽ യു. കെ. എന്നിവർ പ്രവർത്തിച്ചു.

 

article-image

പുതിയ ഭാരവാഹികൾ : പ്രസിഡന്റ്, ജയശങ്കർ സി. നായർ, വൈസ് പ്രസിഡന്റ്: സാബു പാല, സെക്രട്ടറി: രെഞ്ചു നായർ, അസിസ്റ്റന്റ് സെക്രട്ടറി: വിനിത വിജയകുമാർ, ജനറൽ കൺവീനർ: ഷൈൻ നായർ, വൈസ് പ്രസിഡന്റ് (മെമ്പർഷിപ്പ്): വിഷ്ണു ദേവദാസ്, ട്രെഷറർ: ഹരിദേവ്, പബ്ലിക് റിലേഷൻ ഓഫീസർ: ജിഷ്ണു സുരേഷ്, സെർജന്റ് അറ്റ് ആംസ്: സതീഷ് ടി. വി. എക്സിക്യൂട്ടീവ് അംഗങ്ങളുടെ പ്രതിനിധിയായി, കെ. എസ്. സി. എ. സാഹിത്യ വിഭാഗം സെക്രട്ടറി മനോജ് നമ്പ്യാർ സ്പീക്കേഴ്സ് ഫോറം കോ-കോർഡിനേറ്ററായി പ്രവർത്തിക്കും.

article-image

േ്ി്േ

You might also like

Most Viewed