കെ സുധാകരനെ മാറ്റി; പുതിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്


പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തിരഞ്ഞെടുത്ത് ഹൈക്കമാൻഡ്. അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും. വർക്കിംഗ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു. കെ സുധാകരനെ AICC പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി. സുധാകരന്റെ സംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് പുതിയ അധ്യക്ഷൻ എത്തുന്നത്. അടുത്ത അധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആൻ്റണിയുടെ പേരും സജ്ജീവമായിരുന്നു.

പുതിയ കെ.പി.സി.സി അധ്യക്ഷന്റെ പ്രഖ്യാപനം ഇനി വൈകേണ്ട എന്ന തീരുമാനം ഹൈക്കമാൻഡ് കൈകൊണ്ടിരുന്നു. അധ്യക്ഷ പദത്തിലേക്ക് താൽപര്യമറിയിച്ച് കൊടിക്കുന്നിൽ സുരേഷും ഹൈക്കമാൻഡിനെ സമീപിച്ചിരുന്നുന്നെങ്കിലും അതും പ്രവർത്തികമായില്ല.

അതേസമയം, ഹൈക്കമാൻഡ് നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. കെപിസിസിയുടെ നേതൃത്വ രംഗത്ത് ഹൈക്കമാൻഡ് എടുത്ത ഏറ്റവും പുതിയ തീരുമാനം എല്ലാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അംഗീകരിക്കുമെന്നാണ് വിശ്വാസം. പുതിയ ടീമിന്റെ മേൽനോട്ടത്തിൽ തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നേരിടാൻ പാർട്ടിയെ സജ്ജമാക്കുകയെന്നതാണ് വലിയ ഉത്തരവാദിത്വം. ഹൈക്കമാൻഡിന്റെ തീരുമാനം എന്താണെങ്കിലും കോൺഗ്രസിലെ പ്രവർത്തകരും നേതാക്കളും അംഗീകരിക്കേണ്ടതുണ്ട് ഒറ്റകെട്ടായി പാർട്ടി മുന്നോട്ടുപോകുമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി കൂട്ടിച്ചേർത്തു.

article-image

േ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed