ബാബ് അൽ ബഹൈൻ ഫോറം 2025

വ്യാപാരത്തിലൂടെയും തൊഴിലിലൂടെയും സുസ്ഥിരമായ ഭാവി രൂപപ്പെടുത്തൽ' എന്ന പ്രമേയത്തിൽ ബഹൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻ്റ് ഇൻഡസ്ട്രി (ബി.സി.സി.ഐ) സംഘടിപ്പിച്ച ബാബ് അൽ ബഹൈൻ ഫോറം 2025, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ നിയോഗിച്ചതനുസരിച്ച് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
ഫോറത്തിലെ പ്രമുഖ പ്രാദേശിക, മേഖലാ, അന്തർദേശീയ പങ്കാളിത്തം ബഹൈൻ പുലർത്തുന്ന അന്താരാഷ്ട്ര ആത്മവിശ്വാസത്തിൻ്റെ വ്യക്തമായ സൂചനയാണെന്ന് ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല പറഞ്ഞു. സാമ്‌പത്തിക സംഭാഷണത്തിനും ഭാവി വികസന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനുമുള്ള വിശ്വസനീയമായ ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിൽ ബറ്റൈനെ ഇത് അടയാളപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ), വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യു.ടി.ഒ), ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സ് (ഐ.സി.സി), ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജി.സി.സി) സെക്രട്ടേറിയറ്റ് ജനറൽ പ്രതിനിധികൾ, വ്യാപാര മന്ത്രിമാർ, അറബ്, ഗൾഫ് ചേംബർ ഓഫ് കൊമേഴ്സ് നേതാക്കൾ എന്നിവർ ഫോറത്തിൽ ഒത്തുചേർന്നു.
ോേി്ി