റഷ്യൻ ചിത്രകാരി മറീന റൊമാഖിനെ ഹമദ് രാജാവ് സ്വീകരിച്ചു


ബഹ്റൈനിൽ സന്ദർശനത്തിനായെത്തിയ റഷ്യൻ ചിത്രകാരി മറീന റൊമാഖിനയെയും ഭർത്താവ് ആൻഡ്രി സിന്ദ്സോവിനെയും സ്വീകരിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. സ്വീകരണ വേളയിൽ റൊമാഖിന വരച്ച ഹമദ് രാജാവിന്‍റെ സ്ഥാനാരോഹണത്തിന്‍റെ 25ാം വാർഷികത്തെ അനുസ്മരിക്കുന്ന ചിത്രം രാജാവിന് സമ്മാനിച്ചു.

സമ്മാനം സ്വീകരിച്ച രാജാവ് അവർക്ക് നന്ദി അറിയിക്കുകയും ചെയ്തു. അവരുടെ കലാപരമായ വൈദഗ്ധ്യം, മികവ്, സൃഷ്ടികളുടെ ഉയർന്ന നിലവാരം എന്നിവയെയും രാജാവ് പ്രശംസിച്ചു. റഷ്യയും ബഹ്റൈനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷ‍ിബന്ധത്തെയും ഹമദ് രാജാവ് സ്വീകരണ വേളയിൽ എടുത്തുപറഞ്ഞു.

article-image

െ്്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed