മാർപാപ്പയുടെ സന്ദർശന ഓർമ്മയിൽ ബഹ്റൈൻ


ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം ബഹ്റൈനിലുള്ള വിശ്വാസി സമൂഹം ഏറെ വേദനയോടെയാണ് സ്വീകരിച്ചത്. ബഹ്റൈൻ ഭരണാധികാരികളോട് ഏറെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ 2022 നവംബർ മാസം നാല് ദിവസത്തെ സന്ദർശനത്തിനായി ഇവിടെയെത്തിയിരുന്നു.

ബഹ്റൈൻ ഡയലോഗ് എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം അവാലിയിലെ ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ, ഇസാ ടൗണിലെ സേക്രട്ട് ഹാർട്ട് സ്കൂൾ, മനാമയിലെ സേക്രട്ട് ഹാർട്ട് ചർച്ച് എന്നിവിടങ്ങളിലും സന്ദർശനം നടത്തി. ഇത് കൂടാതെ ബഹ്റൈൻ നാഷണൽ സ്റ്റേഡിയത്തിൽ വെച്ച് 111 രാജ്യങ്ങളിൽ നിന്നായി 30,000രത്തോളം പേർ പങ്കെടുത്ത കുർബാന ചടങ്ങിനും മാർപ്പാപ്പ നേതൃത്വം നൽകിയിരുന്നു.

article-image

wqe

You might also like

  • Lulu Exchange
  • Straight Forward

Most Viewed