കുവൈത്ത് പൗരന്മാരുടെ കടങ്ങൾ തീർക്കാൻ ദേശീയ കാമ്പയിൻ


കുവൈത്ത് പൗരന്മാരുടെ കടങ്ങൾ തീർക്കുന്നതിനുള്ള മൂന്നാമത്തെ ദേശീയ കാമ്പയിൻ ആരംഭിച്ച് സാമൂഹിക കാര്യ മന്ത്രാലയം. കാമ്പയിൻ മാർച്ച് 14-ന് തുടങ്ങി ഒരു മാസം നീണ്ടുനിൽക്കും.

രാജ്യത്തെ ചാരിറ്റി സംഘടനകളുമായി സഹകരിച്ച് മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പദ്ധതി. പരമാവധി 20,000 ദീനാർ വരെയാണ് സഹായമായി നൽകുന്നത്.

ക്രിമിനൽ റെകോഡ് ഇല്ലാത്ത കുവൈത്ത് പൗരന്മാരേയും, സാമ്പത്തിക ബാധ്യതകളുള്ളവരെയും സഹായത്തിന് പരിഗണിക്കുക. കടം തിരിച്ചടക്കാൻ കഴിയാത്തതിന്റെ ഔദ്യോഗിക രേഖകൾ ഹാജരാക്കണമെന്നും അധികൃതര്‍ പറഞ്ഞു.

നിയമ നടപടികൾക്ക് വിധേയരായവർക്ക്, നീതിന്യായ മന്ത്രാലയത്തിലെ സിവിൽ എൻഫോഴ്സ്മെന്റ് വഴിയാണ് പണം നൽകുക.

article-image

േിു്േുേ

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed