ന്യൂ മില്ലേനിയം സ്‌കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു


ന്യൂ മില്ലേനിയം സ്‌കൂളിന്റെ വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ‘ഡിസ്‌നി വണ്ടേഴ്‌സ് അറ്റ് എൻഎംഎസ്’ എന്ന തീമിലാണ് പരിപാടി ആസൂത്രണം ചെയ്തത്.  ഇന്ത്യൻ അംബാസഡർ  വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്ന പരിപാടിയിൽ സ്കൂൾ ചെയർമാൻ ഡോ. രവി പിള്ള, ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രമുഖർ എന്നിവരും സന്നിഹിതരായിരുന്നു.

സ്‌കൂൾ പ്രിൻസിപ്പൽ ഡോ.അരുൺ കുമാർ ശർമ്മ സ്‌കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂളിൽ ഇരുപത്, പതിനഞ്ച്, പത്ത് വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കും കഴിഞ്ഞ സെഷനിൽ എല്ലാ ദിവവസവും ഹാജരായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ സാംസ്കാരിക, കലാപരിപാടികളും നടന്നു.

article-image

്േി്േി

You might also like

  • Straight Forward

Most Viewed