ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി വയനാട് ചാരിറ്റിയുടെ ഭാഗമായി നൽകുന്ന ആദ്യ ഓട്ടോറിക്ഷ കൈമാറി


ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി, സാന്ത്വന സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി തുടക്കം കുറിച്ച വയനാട് ചാരിറ്റിയുടെ ഭാഗമായി നൽകുന്ന ആദ്യ ഓട്ടോറിക്ഷ കെ.പി.സി.സി വർക്കിങ്  പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ കൈമാറി.

ദുരിതം അതിജീവിച്ച വിഷ്ണു എന്ന യുവാവിനാണ് ആദ്യ ഓട്ടോറിക്ഷ നൽകിയത്. കൽപറ്റ എം.എൽ.എ ഓഫിസ് പരിസരത്തുവെച്ച് നടന്ന പരിപാടിയിൽ താക്കോൽദാനം നൽകി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.

മുൻ എം.എൽ.എ എൻ.ഡി അപ്പച്ചൻ, കെ.എസ്.യു ജില്ല പ്രസിഡന്‍റ് അഡ്വ. ഗൗതം ഗോകുൽദാസ്, മാധ്യമ പ്രവർത്തകൻ സുർജിത് അയ്യപ്പത്ത്, പടിഞ്ഞാറത്തറ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജെസ്‌വിൻ പടിഞ്ഞാറത്തറ, കോൺഗ്രസ് നേതാവ് സാലി റാട്ടക്കൊല്ലി,  ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികളായ മൂസ കരിമ്പിൽ, ജോൺസൺ ഫോർട്ട്‌ കൊച്ചി, നബീൽ അബ്ദുൽ റസാഖ്‌, ഡോ. ആൻസി ഷിബിൻ എന്നിവർ പങ്കെടുത്തു. 

article-image

ുിുമി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed