ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. സുനിൽ കുര്യൻ ബേബിക്ക് ഇടവക യാത്രയയപ്പ് നൽകി


ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. സുനിൽ കുര്യൻ ബേബിക്ക് ഇടവക യാത്രയയപ്പ് നൽകി. മൂന്നു വർഷക്കാലം കത്തീഡ്രലിന്റെ സഹ വികാരിയായും വികാരിയായും പ്രവർത്തിച്ച അദ്ദേഹം തിരികെ ബോംബെയിലേക്കാണ് പോകുന്നത്. കത്തീഡ്രൽ കോ-വികാർ ഫാ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കത്തീഡ്രൽ ട്രസ്റ്റി റോയി ബേബി സ്വാഗതം ആശംസിച്ചു. കത്തീഡ്രൽ മുതിർന്ന അംഗം സോമൻ ബേബി, 2020-2021 കത്തീഡ്രൽ സെക്രട്ടറി ജോർജ് വർഗീസ്, 2022 കമ്മിറ്റി പ്രതിനിധി  സജി ജോർജ്, 2023 ട്രസ്റ്റി  ജീസൻ ജോർജ് എന്നിവർ ആശംസകൾ നേർന്നു. കത്തീഡ്രൽ സെക്രട്ടറി മാത്യു എം.എം നന്ദി അറിയിച്ചു.

യോഗത്തിൽ അനീറ്റ ആൻ വിനോദ് ഗാനം ആലപിച്ചു. കമ്മിറ്റി അംഗം മാത്യൂസ് നൈനാൻ യോഗം നിയന്ത്രിച്ചു. ചടങ്ങിൽ ഇടവകയുടെ സ്നേഹോപഹാരം ഫാ. സുനിൽ കുര്യൻ ബേബിക്ക് കൈമാറി. മറുപടി പ്രസംഗത്തിൽ ഫാ. സുനിൽ കുര്യൻ ബേബി എല്ലാവർക്കും നന്ദി അറിയിച്ചു. 2020-2021 ട്രസ്റ്റി സി.കെ തോമസ്, 2023 സെക്രട്ടറി ജേക്കബ് പി. മാത്യു, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

article-image

sdgdsg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed