ബഹ്‌റൈൻ പ്രതിഭ റിഫ മേഖലാ വനിതാവേദി സ്തനാർബുദ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു


ബഹ്‌റൈൻ പ്രതിഭ റിഫ മേഖലാ വനിതാവേദിയുടെ നേതൃത്വത്തിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. റിഫയിലെ അൽ ഹിലാൽ ആശുപത്രിയിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ നിർവഹിച്ചു. മേഖല വനിതാവേദി കൺവീനർ സരിത ധനേഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ കേന്ദ്ര വനിതാ വേദി എക്സിക്യൂട്ടീവ് അംഗം രഞ്ജു ഹരീഷ് അധ്യക്ഷത വഹിച്ചു. പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ്, മേഖല സെക്രട്ടറി മഹേഷ് കെ. വി, പ്രതിഭ ഹെല്പ് ലൈൻ കൺവീനർ ജയേഷ് വി. കെ, മേഖല ഹെല്പ് ലൈൻ കൺവീനർ സുരേഷ് തുറയൂർ, അൽ ഹിലാൽ ഹോസ്പിറ്റൽ റിഫ ബ്രാഞ്ച് മാനേജർ ടോണി എന്നിവർ ആശംസകൾ നേർന്നു.

മേഖല വനിതാ വേദി ജോയിന്റ് കൺവീനറും ക്യാമ്പിന്റെ കൺവീനറുമായ അഫ്‌സില അൻവർ നന്ദി രേഖപ്പെടുത്തി. അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോക്ടർ ആയിഷ ബോധവൽക്കരണ ക്ലാസ് നയിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് അടുത്ത പത്തു ദിവസത്തേക്ക് ഗൈനക്കോളജി ഡോക്ടറുടെ സൗജന്യ സേവനം ലഭ്യമായിരിക്കും. 

article-image

ാൈീൈ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed