കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നവംബർ ഒന്നിന് പ്രവാസി വെൽഫെയർ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നവംബർ ഒന്നിന് പ്രവാസി വെൽഫെയർ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. നവംബർ ഒന്ന് വെള്ളിയാഴ്ച രാവിലെമുതൽ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച സിഞ്ചിലുള്ള പ്രവാസി സിന്തറ്റിക് മാറ്റ് കോർട്ടിൽ നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ട്രോഫിയും പ്രൈസ് മണിയും ഉണ്ടായിരിക്കുമെന്ന് ടൂർണമെന്റ് കൺവീനർ എസ്.എ. അബ്ദുൽ റഷീദ് അറിയിച്ചു. ലെവൽ -1 ലെവൽ -2 തരത്തിലാണ് ബാഡ്മിൻറൺ ടൂർണമെൻറ് നടക്കുന്നത്.
ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും വിശദമായ പ്രോസ്പെക്ടസിനും മറ്റ് വിവരങ്ങൾക്കും 32051159 അല്ലെങ്കിൽ 39252811 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കായിക വിഭാഗം സെക്രട്ടറി ഷാഹുൽ വെന്നിയൂർ അറിയിച്ചു.
dfgdfgf