പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ബഹ്റൈനിലെ രണ്ടാമത്തെ ഷോറൂം മനാമയിൽ തുറന്നു

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ബഹ്റൈനിലെ രണ്ടാമത്തെ ഷോറൂം മനാമയിൽ തുറന്നു. ഉദ്ഘാടനച്ചടങ്ങിൽ ബഹ്‌റൈൻ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി, ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് എന്നിവരടക്കം വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു.
പരമ്പരാഗതം മുതൽ സമകാലിക ഡിസൈനുകൾ വരെയുള്ള അതിമനോഹരമായ ശേഖരങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി, ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും പ്രഖ്യാപ്പിച്ചിട്ടുണ്ട്. നിലവിൽ 11 രാജ്യങ്ങളിൽ 160ലധികം ഷോറൂമുകളാണ് ജോയ് ആലുക്കാസിന് ഉള്ളത്.