ബഹ്‌റൈൻ ജനത കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു

ബഹ്‌റൈൻ ജനത കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു. മനാമയിലെ കെ. സിറ്റി ബിസിനസ് കോംപ്ലക്സിലെ ഹാളിൽ വിവിധ കലാപരിപാടികളും നടന്നു.ഹാരിസ് പഴയങ്ങാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സംഘടന അംഗങ്ങളുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കി.
കുട്ടികളുടെയും അംഗങ്ങളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു. പരിപാടിയിൽ നികേഷ് വരപ്രത്ത് സ്വാഗതം പറഞ്ഞു. മനോജ് വടകര, ജയരാജൻ കണ്ണിപ്പൊയിൽ, എം.ടി. പ്രജീഷ്, വി.പി. ഷൈജു, ദിനേശൻ അരീക്കൽ എന്നിവർ സംസാരിച്ചു. പവിത്രൻ കള്ളിയിൽ നന്ദി പറഞ്ഞു. ചടങ്ങിന് ജിബിൻ, ചന്ദ്രൻ, രവി, പി.കെ. ശശി, ബിജു, ജയപ്രകാശ് ഓർക്കട്ടേരി, രമേശൻ തിക്കോടി എന്നിവർ നേതൃത്വം നൽകി.
zxczc