ഐ.വൈ.സി.സി ബഹ്‌റൈന്റെ നേതൃത്വത്തിൽ വയനാട്ടിലെ 3 പേർക്ക് ഓട്ടോറിക്ഷ


ഐ.വൈ.സി.സി ബഹ്‌റൈന്റെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതരിൽ ജീവനോപാതി നഷ്ടപെട്ട 3 പേർക്ക്, ഓട്ടോറിക്ഷ നൽകുന്നതിന്റെ ഭാഗമായി നൽകുന്ന ആദ്യ ഓട്ടോറിക്ഷയുടെ തുക കൈമാറി. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ്‌ എം.എൽ.എയുടെ സാന്നിധ്യത്തിൽ സഹായകമ്മിറ്റി കൺവീനർ ഫാസിൽ വട്ടോളിയും കമ്മിറ്റി അംഗങ്ങളും ചേർന്ന് - തുക ഐ.വൈ.സി.സി പ്രസിഡന്റ് ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി എന്നിവർക്ക് കൈമാറി.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വയനാട് ചൂരൽമല സ്വേദേശി വിഷ്ണു പ്രസാദിനാണ് ആദ്യ ഓട്ടോറിക്ഷ നൽകുന്നത്. പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.

article-image

്ുപ്പ

You might also like

  • Lulu Exchange
  • Straight Forward

Most Viewed