ഗണപതി പൂജ നടത്തിയതില്‍ കോണ്‍ഗ്രസിന് അസ്വസ്ഥത; ന്യായീകരിച്ച് പ്രധാനമന്ത്രി


ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ നടത്തിയ ഗണേശ പൂജ കോണ്‍ഗ്രസിനെയും കൂടിയാളികളെയും അസ്വസ്ഥരാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരി മോഹികളെയാണ് ഗണേശ പൂജ പ്രശ്‌നത്തില്‍ ആക്കുന്നതെന്നും മോദി പറഞ്ഞു. ഭുവനേശ്വറില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗണേശോത്സവം നമ്മുടെ രാജ്യത്തിന് കേവലം വിശ്വാസത്തിന്റെ ഉത്സവം മാത്രമല്ലെന്നും സ്വാതന്ത്ര്യ സമരത്തില്‍ അത് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചുവെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തില്‍ ഭിന്നത വിതച്ച് ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിക്കാനും ഭരിക്കാനും ശ്രമിക്കുമ്പോള്‍ ഗണേഷ് ഉത്സവം ഐക്യത്തിനുള്ള ഒരു വേദിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

article-image

saddsafdefsws

You might also like

  • Lulu Exchange
  • Straight Forward

Most Viewed