മുഹറഖ് അല്‍ ഹിലാല്‍ ഹോസ്പിറ്റലിൽ വിഷണറി ലീഡര്‍ഷിപ് മീറ്റ് സംഘടിപ്പിച്ചു


മുഹറഖ് അല്‍ ഹിലാല്‍ ഹോസ്പിറ്റലിൽ ബാള്‍റൂമില്‍ ആരോഗ്യമേഖലയിലെ പ്രമുഖരെ അണിനിരത്തി വിഷണറി ലീഡര്‍ഷിപ് മീറ്റ് നടന്നു. പരിപാടിയില്‍ മംഗലാപുരം യേനപ്പോയ സര്‍വകലാശാല ചാന്‍സലര്‍ ഡോ. യേനപ്പോയ അബ്ദുള്ളക്കുഞ്ഞി മുഖ്യാതിഥിയും സ്റ്റേറ്റ് അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. യു.ടി. ഇഫ്തിക്കര്‍ ഫരീദ് വിശിഷ്ടാതിഥിയുമായിരുന്നു.  അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെയും ബദര്‍ അല്‍സമാ ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് സംസാരിച്ചു. 

ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം ഡയറക്ടര്‍ മറാം അന്‍വര്‍ ജാഫര്‍ അല്‍ സാലിഹ്, ബഹ്‌റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ ചെയര്‍മാനും സാറ ഗ്രൂപ് സി.ഇ.ഒയുമായ മുഹമ്മദ് മന്‍സൂര്‍, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. ശരത് ചന്ദ്രന്‍, വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് എന്നിവരും ആശുപത്രി മാര്‍ക്കറ്റിങ് ടീമും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

article-image

ംുവനമം

You might also like

  • Straight Forward

Most Viewed