ബികെഎസ് ശ്രാവണം 2024 മുഖ്യാതിഥികളായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയും സി. ആർ. മഹേഷ് എം.എൽ.എയും


ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം, ശ്രാവണം 2024ന്റെ ഭാഗമായി ഞായറാഴ്ച നടന്ന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയും സി. ആർ. മഹേഷ് എം.എൽ.എയും പങ്കെടുത്തു.  സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ബി. കെ.എസ്. ബിസിനസ് ഐക്കൺ അവാർഡ്, ആർ.വി.  ട്രേഡിങ് കമ്പനി മേധാവിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായ റഹിം ബാവ കുഞ്ഞിന് സമ്മാനിച്ചു. ബി.കെ.എസ്. യങ് ബിസിനസ് ഐക്കൺ അവാർഡിനർഹനായ  ഇബ്രാഹിം അദുഹമിനെയും ചടങ്ങിൽ ആദരിച്ചു.ശ്രാവണം 2024 ജനറൽ കൺവീനർ വർഗീസ് ജോർജ്  നന്ദി പറഞ്ഞു.

സോപാനം വാദ്യകലാസംഘം കലാകാരന്മാരുടെ ചെണ്ടമേളത്തോടെയാണ് പരിപാടി തുടങ്ങിയത്. തുടർന്ന്  ജ്യോതിരാജ് ചിട്ടപ്പെടുത്തിയ ഓണം ഫ്യൂഷൻ ഡാൻസിൽ മുപ്പതോളം കലാകാരികൾ പങ്കെടുത്തു.  ഇതോടൊപ്പം നടന്ന ഓണപ്പുടവ മത്സരത്തിൽ പന്ത്രണ്ടോളം ടീമുകൾ മാറ്റുരച്ചു. മത്സരത്തിൽ ശ്രേഷ്ഠ ബഹ്‌റൈൻ, ടീം കെവിൻ, ബി.കെ.എസ് സാഹിത്യ വിഭാഗം എന്നീ ടീമുകൾ  യഥാക്രമം ഒന്ന്, രണ്ടു, മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. 

article-image

മനവമനവമ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed